ചെണ്ടുമല്ലി കൃഷി വിളവെടുപ്പ്
1594266
Wednesday, September 24, 2025 6:40 AM IST
ആര്യങ്കാവ് : അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ് വാർഡിൽ പ്രവർത്തിക്കുന്ന കൈരളി അയൽക്കൂട്ടവും ആര്യങ്കാവ് എസ്എൻഡിപി ശാഖ വനിതാ സംഘവും സംയുക്തമായി നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലേഖഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷി ഓഫീസർ ഡോ. എബി മോൾ, കൃഷി അസിസ്റ്റന്റ് സുനിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.