അക്കാദമിക് കൗൺസിലർ പാനൽ; അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി
1593995
Tuesday, September 23, 2025 6:04 AM IST
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അക്കാദമിക് കൗൺസിലർമാരുടെ പാനലിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ നാലു വരെ ദീർഘിപ്പിച്ചു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇക്കണോമിക്സ്, അഫ്സൽ ഉൽ ഉലമ, കൊമേഴ്സ്, മാനേജ്മെന്റ്, കംപ്യൂ ട്ടര് സയന്‍സ്/ആപ്ലിക്കേഷന്‍,സൈക്കോളജി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്, എണ്‍വയണ്‍മെന്റല്‍ സയന്‍സ്, ജേര്‍ണലിസം, ലൈബ്രറി സയൻസ്, എം എസ് ഡബ്ല്യൂ,മൾട്ടി മീഡിയ, ഡേറ്റ ആന്റ് അനലിറ്റിക്സ്, ബി സിഎ, എംസി എ എല്ലാ ബിഎഡ് കോഴ്സുകൾ, തുടങ്ങി വിവിധ വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കോളജ് / യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും വിരമിച്ചവർക്കും അധ്യാപകരാകാൻ യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷൻ www.sgou.ac.in ൽ ലഭ്യമാണ്.
നിലവിൽ യൂണിവേഴ്സിറ്റി, ഗവ. കോളജുകൾ,എയ്ഡഡ് കോളജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കും അപേക്ഷിക്കാം. ഫോൺ: 9497363445.