ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
1594007
Tuesday, September 23, 2025 6:04 AM IST
ചവറ: ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. കാറിൽ ഉണ്ടായിരുന്ന യുവാക്കൾ ബോണറ്റിൽ നിന്നും പുക വരുന്നത് കണ്ടു വാഹനം പെട്ടെന്ന് നിർത്തി രക്ഷപ്പെടുകയായിരുന്നു.
തേവലക്കര അരിനല്ലൂർ സുശീല ഭവനത്തിൽ സന്തോഷ് കുമാറിന്റെ വാഹനമാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ അരിനല്ലൂർ മുട്ടം ഭാഗത്ത് വച്ചായിരുന്നു സംഭവം. സന്തോഷ് കുമാറിന്റെ വാഹനം സമീപവാസിയായ വ്യക്തിയാണ് ഓടിച്ചിരുന്നത്. ഒപ്പം ഉണ്ടായിരുന്ന ആളും വാഹനമോടിച്ച ആളും വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു.
ചവറ അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ശാസ്താംകോട്ട അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് എത്തിയിരുന്നുവെങ്കിലും തീ നിയന്ത്രണവിധേയമായിരുന്നു.