ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് കൊല്ലം ബീച്ച് വൃത്തിയാക്കി
1593768
Monday, September 22, 2025 6:33 AM IST
കൊല്ലം: തീരപ്രദേശങ്ങൾ വൃത്തിയായും സുരക്ഷിതമായും നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ഭാരത് സ്കൗട്സ് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ തീരദേശ ശുചീകരണ വാരം ആചരിക്കുന്ന ഭാഗമായി കൊല്ലം ബീച്ച് വൃത്തിയാക്കി.
ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് കൊല്ലം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ 500 സ്കൗട്ട് ഗെയിഡുകളും 100 യൂണിറ്റ് ലീഡർമാരും ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.
ജില്ലാ സെക്രട്ടറി ആർ. ഹിതേഷ്, ജില്ലാ കമ്മിഷണർ അലക്സ് പി. വർഗീസ്, ഡിടിസി സുനിൽ ജോർജ്, ഡിഒസിമാരായ ജയകുമാർ, ഷമീനബീവി, എൽഎ സെക്രട്ടറിമാരായ അനീഷ്, ശിവ, സജിത, ലിസി മോൾ, മധുരി എന്നിവർ നേതൃത്വം നൽകി. ശുചീകരണത്തിനു ശേഷം അവിടെ നിന്നും ശേഖരിച്ച മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറി.