കുടുംബശ്രീ സിഡിഎസുകള്‍ക്ക് ഐഎസ്ഒ അംഗീകാരം; സംസ്ഥാനതല പ്രഖ്യാപനം ഇന്ന്
1594874
Friday, September 26, 2025 5:34 AM IST
കൊല്ലം: സംസ്ഥാനത്ത് കുടുംബശ്രീയുടെ പരിധിയിലുള്ള 617 സി ഡി എസുകള്‍ക്ക് പ്രവര്‍ത്തനമികവില്‍ ഐഎസ്ഒ അംഗീകാരം. ഇന്ന് സി കേശവന് സ്മാരക ടൗണ്‍ഹാളില്‍ രാവിലെ 10ന് മന്ത്രി എം. ബി. രാജേഷ് സംസ്ഥാനതല പ്രഖ്യാപനം നിര്‍വഹിക്കും. മന്ത്രി കെ. എന്‍. ബാലഗോപാല്‍ അധ്യക്ഷനാകും.
എം. നൗഷാദ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി. കെ. ഗോപന്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി.വി.അനുപമ, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, കില ഡയറക്ടര്‍ എ.നിസാമുദീന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ കെ.യു .ശ്യാംകുമാര്‍,
കൊല്ലം സിഡിഎസ് ചെയര്‍പേഴ്സണ്‍ സുജാത രതികുമാര്‍, കൊല്ലം ഈസ്റ്റ് സി ഡി എസ് ചെയര്‍പേഴ്സണ്‍ സിന്ധു വിജയന്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ആര്. വിമല്‍ ചന്ദ്രന് എന്നിവർ പങ്കെടുക്കും.