ഏരൂര്‍ പഞ്ചായത്തില്‍ പദ്ധതി നടത്തിപ്പുകളില്‍ പാളിച്ച: കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1594882
Friday, September 26, 2025 5:43 AM IST
അഞ്ചല്‍ : വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പാളിച്ചയുണ്ടാകുന്നുവെന്നും കാലതാമസം നേരിടുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് ജനപ്രതിനിധികളുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ ഏരൂര്‍ പഞ്ചായത്ത് ഓഫീസില്‍ പ്രതിഷേധിച്ചു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ പോത്തുകുട്ടി വിതരണ പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട പലര്‍ക്കും ഇന്നും പോത്തുകുട്ടികളെ വിതരണം ചെയ്തിട്ടില്ല. പലരും കടവാങ്ങിയും പണയം വച്ചുമൊക്കെയാണ് ഗുണഭോക്തൃ വിഹിതമായ 3750 രൂപ മൃഗസംരക്ഷണ വകുപ്പില്‍ നല്‍കിയത്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പോത്തുകുട്ടിയോ, നല്കിയ പൈസയോ തിരികെ ലഭിക്കതായതോടെ ഗുണഭോക്താക്കള്‍ വാര്‍ഡ് മെമ്പര്‍മാരുടെ വീട്ടിലെത്തി ബഹളം വയ്ക്കുകയാണ്.
ഇതുകൂടാതെ വാര്‍ഡുകളില്‍ ഹൈമാസ്റ്റ് ,ലോമാസ്റ്റ് ലൈറ്റുകളും ചിലയിടങ്ങളിലെ തെരുവ് വിളക്കുകളും തകരാറിലാണ്. ഇവ കൃത്യസമയത്ത് തകരാര്‍ പരിഹരിക്കാന്‍ തയാറാകുന്നില്ല. പഞ്ചായത്ത് കമ്മിറ്റികളുടെ മിനിസ്റ്റ് ക്ലോസ് ചെയ്തു കോപ്പി നല്‍കുന്നില്ല തുടങ്ങിയ പരാതികളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. നിരവധി തവണ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും നടപടി ഇല്ലാതായതോടെ സെക്രട്ടറിയെ ഉപരോധിക്കാനായി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ സെക്രട്ടറി അവധി ആയതിനാല്‍ അസിസ്റ്റന്റ് സെക്രട്ടറിയോട് പ്രതിഷേധം അറിയിച്ചു. തുടര്‍ന്നു പഞ്ചായത്ത് പ്രസിഡന്റ് ജി .അജിത്ത്, കോണ്‍ഗ്രസ് ജനപ്രതിനിധികളായ ഷീന കൊച്ചുമ്മച്ചന്‍, അനുരാജ് എന്നിവരടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. പോത്തുകുട്ടികളെ നല്‍കാത്തതില്‍ പദ്ധതി നടത്തിപ്പ് ചുമതലയുള്ള ഏരൂര്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വേഗത്തില്‍ പരിഹരിച്ച് ഗുണഭോക്താക്കള്‍ക്ക് ഇത് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ഉറപ്പ് നല്കി.
തെരുവ് വിളക്ക് പരിപാലനവും ലോമാസ്റ്റ് ഹൈമാസ്റ്റ് ലൈറ്റുകളുടെ തകരാറുകളും പരിഹരിക്കുമെന്നും പ്രസിഡന്റ് അടക്കമുള്ളവര്‍ ഉറപ്പ് നല്കി. നേതാക്കളായ പി.ബി. വേണുഗോപാല്‍, പി.ടി. കൊച്ചുമ്മച്ചന്‍, വര്‍ഗീസ്, പത്തടി സുലൈമാന്‍, ബിജു, ഷറഫുദീന്‍ തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്കി .