മോഹൻലാലിന് സ്നേഹാദരവൊരുക്കി വിദ്യാർഥികൾ
1594878
Friday, September 26, 2025 5:34 AM IST
കുളത്തൂപ്പുഴ: ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിന് പൂക്കളാൽ ആദരവ് ഒരുക്കി കുളത്തൂപ്പുഴ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികൾ. സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ബന്ദിപൂവ് കൃഷിയിലെ പൂവും ഇലകളും ഉപയോഗിച്ചാണ് സ്കൂൾ ഓഡിറ്റോറിയത്തിൽ മോഹൻലാലിന്റെ ചിത്രമൊരുക്കിയത്.
അധ്യാപകരായ എഫ്.എൽ. ബിനിൽ കുമാർ, എസ്പിസി യൂണിറ്റ് സിപിഒ സ്റ്റാലിൻ, സീനിയർ അസിസ്റ്റന്റ് എ.എസ്. ബിനു കുമാർ, സ്റ്റാഫ് സെക്രട്ടറി സണ്ണി സെറാഫിൻ,വി. വിജുകുമാർ, പ്രഥമാധ്യാപിക സി. ഗിരിജ, മാനേജർ എസ്.ഷാഹിർ, പിടിഎ എക്സിക്യൂട്ടീവ് അംഗം ആര്യ എന്നിവർ നേതൃത്വം നൽകി.