പ്രധാനമന്ത്രിക്കുള്ള കത്ത് കൈമാറി
1594876
Friday, September 26, 2025 5:34 AM IST
ചാത്തന്നൂർ: തിരുമുക്ക് അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ഉപരിതലഗതാഗത മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കുംഅയക്കുന്നതിനായി കുട്ടികൾ വിവിധ ഭാഷകളിൽ തയാറാക്കിയ കത്ത് ഗവ. വൊക്കേഷ ണൽ ഹയർ സെക്കൻഡറി സ്കൂൾ ചെയർപേഴ്സൺ അലീഡ സമരസമിതിക്ക് കൈമാറി.
റിലേ സത്യഗ്രഹവേദിയിൽ വിദ്യാർഥികൾ എത്തിയാണ് കത്തുകൾ കൈമാറിയത്. ഇത് ഉടൻ തന്നെ ബന്ധപ്പെട്ടവർക്ക് അയയ്ക്കുമെന്ന് ചാത്തന്നൂർ വികസന സമിതി ഭാരവാഹികൾ പറഞ്ഞു.