കടയിൽ നിന്നും രണ്ടേകാൽ ലക്ഷം അപഹരിച്ചയാൾ റിമാൻഡിൽ
1594885
Friday, September 26, 2025 5:43 AM IST
കുണ്ടറ : പള്ളിമുക്കിലെ ലോട്ടറി കടയിൽ നിന്നും രണ്ടേകാൽ ലക്ഷം രൂപ അപഹരിച്ച ആൾ പിടിയിൽ. കടത്തൂർ തഴവ വരമ്പേൽ വടക്കതിൽ മുനീർ ( 37) ആണ് കൊല്ലത്ത് അറസ്റ്റിലായത്. പള്ളിമൺ സ്വദേശി ജ്യോതിഷിന്റെ ഉടമസ്ഥതയിലുള്ള നാഗലക്ഷ്മി ലോട്ടറി ഏജൻസിയിൽ ഓഗസ്റ്റ് 11 ന് നാണ് കേസിന് ആസ്പദമായ സംഭവം.
കടയിലെ തൊഴിലാളിയായ മുനീർ പതിവ് പോലെ താക്കോലും സമ്മാനം ലഭിച്ച ലോട്ടറികളുടെ പൈസ കൊടുക്കാനായി നൽകിയ പണവും സൂക്ഷിച്ചിരുന്നു. പിറ്റേന്ന് രാവിലെ വന്ന് കട തുറന്ന പ്രതി മൊത്തം 2,25,000 രൂപയുമായി ഉച്ചയോടെ കട പൂട്ടാതെയാണ് സ്ഥലം വിടുന്നത്.
പലതവണ കട ഉടമ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറ്റൊരിടത്ത് പൈസ വാങ്ങാനായി നിൽക്കുകയാണെന്നും ഉടൻതന്നെ കടയിൽ എത്തുമെന്നും പറഞ്ഞ ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.