ബാസ്കറ്റ് ബോൾ മത്സരം സംഘടിപ്പിച്ചു
1594880
Friday, September 26, 2025 5:43 AM IST
കേരളപുരം : സെന്റ് വിൻസെന്റ്സ് സ്കൂളിൽ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ സ്മരണാർഥം എസ്വിഎസ് കപ്പ് എവർ റോളിംഗ് ട്രോഫി ക്കു വേണ്ടിയുള്ള ഇന്റർ സ്കൂൾ ബാസ്കറ്റ് ബോൾ മത്സരങ്ങൾ നടന്നു . പി.സി.വിഷ്ണുനാഥ് എംഎൽഎയുടെ അധ്യക്ഷതയിൽ കുണ്ടറ സബ് ഇൻസ്പെക്ടർ അതുൽ വസന്ത് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകി. ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ജോണി കോയിക്കര,വൈസ് പ്രിൻസിപ്പൽ ഫാ.പോൾ പാറയ്ക്കൽ, ഇടവക വികാരി ഫാ. ജോയി തുരുത്തേൽ എന്നിവർ സന്നിഹിതരായിരുന്നു .