ഗാന്ധി ഫെസ്റ്റ്
1594886
Friday, September 26, 2025 5:46 AM IST
കൊല്ലം: മഹാത്മാ ഗാന്ധിയുടെ ജന്മദിനത്തിൽ ഗാന്ധി ദർശൻ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിഎസ്ഐ കൺവൻഷൻ സെന്ററിൽ ഗാന്ധി ഫെസ്റ്റ് നടത്തും. ഒക്ടോബർ ഒന്നിനു രാവിലെ 9.30 മുതൽ ഡോ. മിനി ദേവിയുടെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും ഡോ. മഹേഷ്, ഡോ. ഷീബാ ചന്ദ്രൻ (ആയുർകാന്ത് ) നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നടക്കും.
ഹോമിയോ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം കെപിസിസി സെക്രട്ടറി അഡ്വ. ബേബിസണും ആയുർവേദ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ഡിസിസി വൈസ് പ്രസിഡന്റ് വിപിന ചന്ദ്രനും നിർവഹിക്കും.
10നു ഗാന്ധി ഫെസ്റ്റ് 2025 ന്റെ ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് എംഎൽഎ നിർവഹിക്കും.
ഉച്ചക്ക് രണ്ടിനു നടക്കുന്ന സെമിനാർ എൻ.കെ .പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി വി .സി. കബീർപുരസ്കാര സമർപ്പണം നടത്തും. മുൻ എംപി പന്ന്യൻ രവീന്ദ്രൻ പങ്കെടുക്കും. ഒക്ടോബർ രണ്ടിനു രാവിലെ 8.30ന് ഗാന്ധി ചിത്രത്തിനു മുന്നിൽ പുഷ്പ്പാർച്ചന നടത്തും.
രാവിലെ 9 മുതൽ സ്ഥാനം ഐ സെന്റർ നടത്തുന്ന സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ഉദ്ഘാടനം ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ നിർവഹിക്കും. 9 30 ന് ഡോ. ജിബി കോശിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് .ഉദ്ഘാടനം ഡിസിസി സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ നിർവഹിക്കും.
10 നു വ്യവസായ സംരംഭക സെമിനാർ ഉദ്ഘാടനം കെപിസിസി സെക്രട്ടറി പി. ജർമിയാസ് നിർവഹിക്കും. ഉച്ചക്ക് രണ്ടിനു സെമിനാർ ഉദ്ഘാടനം ഷിബു ബേബി ജോൺ നിർവഹിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം. വി. ഹെൻട്രി , ജില്ലാ ജനറൽ സെക്രട്ടറി ബാബു ജി പട്ടത്താനം , പ്രോഗ്രാം കോർഡിനേറ്റർ ആർ. ശശിധരൻപിള്ള, ജില്ല വൈസ് പ്രസിഡന്റ്ആർ. സുമിത്ര, ജില്ലാ ട്രഷറർ മധു കവിരാജ് തുടങ്ങിയവർ പങ്കെടുത്തു.