പ​ര​വൂ​ർ: ​ചിറക്കര പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ത്തി​നെ​തി​രെ ആ​ക്ര​മ​ണം. ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 16-ാംവാ​ർ​ഡ്‌ അം​ഗ​വും​ ബി​ജെ​പി ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി യു​മാ​യ ര​തീ​ഷി(​ഉ​ണ്ണി)​നെ​യാ​ണ് ഒ​രു സം​ഘം ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്പി​ച്ച​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലി​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ. ഇ​ന്ന​ലെ രാ​ത്രി 10 ഓ​ടെ നെ​ടു​ങ്ങോ​ലം പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ൽ​റോ​ഡി​ൽ വ​ച്ച് ക​ണ്ട സു​ഹൃ​ത്തു​മാ​യി ബൈ​ക്ക് നി​ർ​ത്തി സം​സാ​രി​ച്ചു കൊ​ണ്ട് നി​ൽ​ക്കെ കാ​പ്പ ചു​മ​ത്തി നാ​ട് ക​ട​ത്തി​യി​ട്ടു​ള്ള​തും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ അ​തു​ൽ(36- മോ​ൻ​കു​ട്ട​ൻ ) യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.​

നി​ല​വി​ളി കേ​ട്ട്നാ​ട്ടു​കാ​ർ ഓ​ടി​കൂ​ടി​യ​തോ​ടെ പ്ര​തി ഓ​ടി ര​ക്ഷ​പെ​ട്ടു. തു​ട​ർ​ന്ന് ര​തീ​ഷി​നെ നെ​ടു​ങ്ങോ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും അ​വി​ടെ നി​ന്നും പാ​രി പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​ര​വൂ​ർ പോ​ലി​സ് കേ​സെ​ടു​ത്തു.​

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് മോ​ൻ​കു​ട്ട​ൻ. മ​ജീ​ഷ്യ​ൻ അ​ശ്വി​ൻ പ​ര​വൂ​രി​നെ ആ​ക്ര​മി​ച്ച കേ​സി​ലും ചാ​ത്ത​ന്നൂ​ർ താ​ഴം ആ​ന​ന്ദ ഗി​രി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ വ​ച്ച് ബി​ജെ​പി പ​ഞ്ചാ​യ​ത്ത്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദി​നേ​ശി​നെ​യും നാ​ട്ടുകാ​രെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ൽ നി​ൽ​ക്ക​വേ​യാ​ണ് വീ​ണ്ടും ജ​ന​പ്ര​തി​നി​ധി കൂ​ടി​യാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ ആ​ക്ര​മി​ച്ച​ത്.