ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസനത്തിന് 11.5 കോടിയുടെ ബജറ്റ്
1585071
Wednesday, August 20, 2025 3:44 AM IST
ചെങ്ങന്നൂര്‍: മാര്‍ത്തോമ്മ സഭ ചെങ്ങന്നൂര്‍ - മാവേലിക്കര ഭദ്രാസനത്തിന് 2025-26 വര്‍ഷത്തേക്ക് 11,51,14,886 വരവും 7,51,81,500 ചെലവും ഉള്ള ബജറ്റ് ഭദ്രാസന ട്രഷറര്‍ ജോജി ചെറിയാന് അവതരിപ്പിച്ചു.
ഭദ്രാസന അധ്യക്ഷന്‍ ഡോ. യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭദ്രാസന അസംബ്ലി യോഗത്തില്‍ ഭദ്രാസന സെക്രട്ടറി റവ. തോമസ് സഖറിയ 2024-25 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും ബാലന്‍സ് ഷീറ്റും അവതരിപ്പിച്ചു.
കുഴിക്കാലയിൽ ആരംഭിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകളുടെ പുനരിധിവാസ കേന്ദ്രത്തിന് ഒരു കോടിയും പുത്തന്‍കാവ് അസന്‍ഷന്‍ പാലിയേറ്റീവ് ഹോമിന് അമ്പതു ലക്ഷവും കല്ലിന്മേല് ആരംഭിക്കുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസപദ്ധതിക്ക് അമ്പതു ലക്ഷവും സൗജന്യ ഡയാലിസിസ് പദ്ധതിക്ക് ഇരുപതു ലക്ഷവും
ഇലക്ട്രോണിക് മാധ്യമ ലഹരിനിർമാർജന പദ്ധതിയായി പെണ്ണുക്കരയില്‍ പുതുതായി ആരംഭിച്ച ശ്ലോമോ കേന്ദ്രത്തിന് 25 ലക്ഷവും ആറാട്ടുപുഴ തരംഗം മിഷന് ആക്ഷന്‍ സെന്ററിന് 20 ലക്ഷവും ഹരിപ്പാട് കാവല്‍, തുമ്പമണ്‍ ശ്രയസ്, കിടങ്ങന്നൂര്‍ നവദര്‍ശന്‍ എന്ന പദ്ധതിക്ക് അഞ്ചു ലക്ഷം രൂപാ വീതവും വകയിരുത്തി.
ജോസ് തോമസ്, റവ. ഡോ. ജോണ്‍ ജോര്‍ജ്, ഡോ. വര്‍ഗീസ് ഉമ്മന്‍, കെ. കെ. ജോര്‍ജ്, പ്രഫ. ഷിനു കോശി, റവ. റനി കെ. ഏബ്രഹാം എന്നിവര്‍ അവതരിപ്പിച്ചു. റവ. ഈപ്പന് മാത്യു ധ്യാന പ്രസംഗം നടത്തി.