ഇ മാലിന്യങ്ങൾ ക്ലീൻ കേരള കന്പനിക്കു കൈമാറി
1585257
Thursday, August 21, 2025 3:56 AM IST
പന്തളം: സംസ്ഥാന വ്യാപകമായി നഗരസഭകളിൽ ഹരിതകർമസേന വീടുകളിൽനിന്നും സ്ഥാപനങ്ങൾനിന്നും ഇ മാലിന്യം ശേഖരിച്ച പരിപാടിയുടെ ഭാഗമായി പന്തളം നഗരസഭയിൽനിന്നു ശേഖരിച്ച ഇ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.
പന്തളം നഗരസഭാ മെറ്റീരിയിൽ കളക്ഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നഗരസഭാ കൗൺസിലർ മാരായ ജെ. കോമളവല്ലി, പുഷ്പലത, മഞ്ജു സുരേഷ്, സൂര്യ എസ്. നായർ, ബിന്ദു കുമാരി, കിഷോർ കുമാർ,
ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ദീലീപ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, ക്ലീൻ കേരള സെക്ടർ കോ-ഓർഡിനേറ്റർ ജി. ഗോകുൽ, കൺസോർഷ്യം പ്രസിഡന്റ് പ്രസന്ന, സെക്രട്ടറി അംബിക, ഹരിത സഹായ സ്ഥാപന പ്രതിനിധി ഐആർറ്റിസി കോർഡിനേറ്റർ അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു. 3.5 ടൺ ഇ മാലിന്യങ്ങളാണ് കൈമാറിയത്.