ജില്ലാ ഒളിമ്പിക്സ് അസോസിയേഷന് ഭാരവാഹികള്‍ ചുമതലയേറ്റു
1585254
Thursday, August 21, 2025 3:56 AM IST
പത്തനംതിട്ട: ജില്ലാ ഒളിമ്പിക്സ് അസോസിയേഷന് ജനറല്‍ കൗണ്‍സില്‍ മീറ്റിംഗും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പത്തനംതിട്ടയില്‍ നടന്നു. അസോസിയേഷന് പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കേരള ഒളിമ്പിക്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എസ് രാജീവ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി ആർ. പ്രസന്ന കുമാര്‍, വൈസ് പ്രസിഡന്റുമാരായ റെജിനോള്‍ഡ് വര്‍ഗീസ്, തോമസ് മാത്യു, മാത്യൂസ് കെ. ജേക്കബ്, ഏബ്രഹാം ജോസഫ്, ബിനു രാജ്, കടമ്മനിട്ട കരുണാകരൻ, എസ്. ചന്ദ്രന്, ജോയ് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റായി കെ. പ്രകാശ് ബാബുവിനേയും (കനോയിംഗ്) സെക്രട്ടറിയായി ആര്. പ്രസന്നകുമാറിനേയും (റഗ്ബി) വീണ്ടും തെരഞ്ഞെടുത്തു. ട്രഷററായി ഡോ. ചാര്‍ളി ചെറിയാന് (സ്ക്യാഷ്), സീനിയര്‍ വൈസ് പ്രസിഡന്റായി കെ. അനില്‍ കുമാര്‍ (ഹോക്കി), പ്രഫ. റജിനോള്‍ വര്‍ഗീസ് (ഫുട്ബോള്‍), ചെറിയാന് പോളച്ചിറക്കല്‍ (റസലിംഗ്),
കടമ്മനിട്ട കുരണാകരന് (വോളിബോൾ), മാത്യു കെ. ജേക്കബ് (റൈഫിൾ), ജോര്‍ജ് വിനുരാജ് (അത്ലറ്റിക്സ് തോമസ് മാത്യു (സൈക്ലിംഗ്), കെ.ഒ. ഉമ്മന്‍ (ബാസ്കറ്റ് ബോൾ) എന്നിവരെയും തെരഞ്ഞെടുത്തു.
ഒളിമ്പിക്സ് അഫ് ലിയേഷനുള്ള 30 സ്പോര്‍ട്സ് അസോസിയേഷനില്‍ നിന്നുള്ള പ്രതിനിധികളില്‍ നിന്നാണ് വൈസ് പ്രസിഡന്റുമാര്‍, എക്സിക്യൂട്ടീവംഗങ്ങള്‍ എന്നിവര്‍ കൂടി ഉള്‍പ്പെടുന്ന പുതിയ ഭരണ സമിതിയെ തെഞ്ഞെടുത്തത്. കെ. ബി. സുനില്‍കുമാര്‍ (നോട്ടറി) മുഖ്യനിരീക്ഷകനായി.