അക്കാദമിക് സ്വാതന്ത്ര്യത്തിനുനേരേയുള്ള വെല്ലുവിളി: സതീഷ് കൊച്ചുപറന്പിൽ
1585083
Wednesday, August 20, 2025 3:58 AM IST
പത്തനംതിട്ട: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ മോഡല്‍ ആക്ടിനും യുജിസിയും സംസ്ഥാന നിയമസഭയും അംഗീകരിച്ച സര്‍വകലാശാലാ നിയമങ്ങള്‍ക്കും വിരുദ്ധമായി വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം കോടതി ഏറ്റെടുക്കേണ്ടി വരുന്നത് അക്കാദമിക് സ്വാതന്ത്ര്യത്തിനും നിയമ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് മഹാത്മാഗാന്ധി സർവകലാശാല മുൻ സിന്‍ഡിക്കേറ്റ് അംഗം പ്രഫ. സതീഷ് കൊച്ചുപറമ്പില്‍.
കോടതിയുടെ ഇടപെടലിനു സാഹചര്യം സൃഷ്ടിച്ച സംസ്ഥാന സര്‍ക്കാര്‍ അക്കാദമിക് സമൂഹത്തോടും ഉന്നത വിദ്യാഭ്യാസത്തോടും കാട്ടിയത് കൊടിയ വഞ്ചനയാണ്.
വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കാന്‍ യൂണിവേഴ്സിറ്റി നിയമങ്ങളിലുള്ള സേര്‍ച്ച് കമ്മിറ്റിയുടെ ഘടനയ്ക്കു വിരുദ്ധമായി ഇപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള വിരമിച്ച ന്യായാധിപനും വികലമായ നടപടിക്രമങ്ങളും നിയമ വ്യവസ്ഥയെ അസ്ഥിരപ്പെടുത്തി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.