നഗരസഭാ വോട്ടർപട്ടിക: ഹിയറിംഗിന് മെത്രാപ്പോലീത്ത എത്തി
1585240
Thursday, August 21, 2025 3:42 AM IST
തിരുവല്ല: നഗരസഭ പതിനാലാം വാർഡിൽ മുൻസിപ്പൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കാനായി ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത നഗരസഭാ ഓഫീസിലെത്തി. ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശേരി, കൗൺസിലർമാരായ ശ്രീനിവാസ് പുറയാറ്റ്, സജി എം. മാത്യു, മാർത്തോമ്മാ സഭ കൗൺസിൽ അംഗം തോമസ് കോശി, മുൻ ചെയർമാൻ ആർ. ജയകുമാർ തുടങ്ങിയവർ മെത്രാപ്പോലീത്തയെ സ്വീകരിച്ചു.