കക്കി ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു
1585082
Wednesday, August 20, 2025 3:58 AM IST
പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് കക്കി - ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. രണ്ടും മൂന്നും ഷട്ടറുകള്‍ 45 സെന്റിമീറ്റര്‍ വീതവും ഒന്നാമത്തെ ഷട്ടര്‍ 30 സെന്റി മീറ്ററും നേരത്തെ ഉയര്‍ത്തിയിരുന്നു. ഇന്നലെ രാവിലെയാണ് നാലാമത്തെ ഷട്ടറും 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്.
ഡാമില്‍നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു.