ജനകീയ പ്രതിഷേധ സദസ്
1585078
Wednesday, August 20, 2025 3:44 AM IST
മല്ലപ്പള്ളി: മല്ലപ്പള്ളി - ചെറുകോൽപ്പുഴ റോഡിലെ കൊറ്റംകുടി പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും സംരക്ഷണഭിത്തി നിർമാണം പൂർത്തീകരിച്ച് ഒന്നര മാസത്തിനുള്ളിൽ തകർന്നതിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ സദസ് നടത്തി. കൊറ്റംകുടിയിലെ പഴയ പാലം ശോച്യാവസ്ഥയിലായതാടെയാണ് പുതിയ പാലം നിർമിച്ചത്. ഒന്നരമാസത്തിനുള്ളിൽ ഇതിന്റെ സംരക്ഷണഭിത്തി തകർന്നു.
പ്രതിഷേധ സദസ് കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. ഡോ.ബിജു ടി. ജോർജ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോൺസൺ കുര്യൻ,
ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതി അംഗം എ.ഡി. ജോൺ, വിജു കരോട്ട്, വിജയൻ വെള്ളയിൽ, അനിൽ കയ്യാലാത്ത്, സജി ഡേവിഡ്, ഷാജി ചേന്ദംകുഴിയിൽ, സാബു കളർ മണ്ണിൽ, അനിൽ പൈക്കര, കുര്യൻ കോരുത്, പ്രമോദ് ലാൽ, ജോസ് തോമസ്, എം.കെ. ചെറിയാൻ, സജി വേങ്ങഴ, ജിജോ പി. ജേക്കബ്, മാത്യൂസ് പി. മാത്യു എന്നിവർ പ്രസംഗിച്ചു.