ജൂണിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ്: പയ്യനാമണ്‍ സെന്‍ട്രല്‍ സ്കൂളിനു കിരീടം
1585252
Thursday, August 21, 2025 3:56 AM IST
പത്തനംതിട്ട: ഒമ്പതാമത് പത്തനംതിട്ട ജില്ലാ ജൂണിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് കടമ്മനിട്ട മൗണ്ട് സിയോണ്‍ റസിഡന്‍ഷല്‍ സ്കൂളില്‍ നടന്നു.
പുരുഷ, വനിതാ വിഭാഗങ്ങളില്‍ കോന്നി പയ്യനാമണ്‍ കാര്‍മല്‍ സെന്‍ട്രല്‍ സ്കൂള്‍ വിജയികളായി. വെട്ടിപ്പുറം എംജിഎം ഹോളി ഏഞ്ചല്‍സ് സ്കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും കവിയൂര്‍ മാര്‍ത്തോമ്മ സെന്‍ട്രല്‍ സ്കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ത്രോ ബോള്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി എസ്. അധീര്ത് അധ്യക്ഷത വഹിച്ചു.
അഖില്‍ അനിൽ, ജയേഷ് ഗോപി, ഷിജിന് ഷാജി, എസ്. അദ്വൈത്, നൗഫല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.