പ്രതിഷേധ മാർച്ചും ധർണയും നടത്തി
1585086
Wednesday, August 20, 2025 3:58 AM IST
കോഴഞ്ചേരി: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കോഴഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയ്ക്കെതിരേ പ്രതിഷേധ മാർച്ചും ധർണയും നടത്തി. യൂണിറ്റ് പ്രസിഡന്റ് രാജൻ ആരാധനയുടെ അധ്യക്ഷതയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ ധർണ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.കെ. നന്ദകുമാർ, എ.വി. ജാഫർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി രാജേഷ്, യൂണിറ്റ് വൈസ് പ്രസിഡന്റ് സോമരാജൻ, യൂണിറ്റ് സെക്രട്ടറി സണ്ണി വിഘ്നേശ്വര, വൈസ് പ്രസിഡന്റ് ശശിധരൻ, ലിസി അനു, കെ.ജി. ബാലകൃഷ്ണകുറുപ്പ് എന്നിവർ പ്രസംഗിച്ചു.