കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ കാൻസർ സ്ക്രീനിംഗ് ക്യാമ്പ് 24ന്
1585250
Thursday, August 21, 2025 3:56 AM IST
കോഴഞ്ചേരി: വിവിധ തരം കാൻസറുകൾ പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്തി, രോഗികൾക്ക് ഉത്തമമായ പരിശോധനയും ചികിത്സയും നൽകുക എന്ന ലക്ഷ്യത്തോടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ കാൻസർ സ്ക്രീനിംഗ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ കാൻസർ സ്ക്രീനിംഗ് പാക്കേജുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകും.
സ്തനാർബുദം സംബന്ധമായ മാമോഗ്രാം, ഗൈനക്കോളജി സംബന്ധമായ പാപ് സ്മിയർ,അൾട്രാസൗണ്ട് അബ്ഡോമൻ ആൻഡ് പെൽവിസ്, ഗാസ്ട്രോഎന്റോളജി സംബന്ധമായ സ്റ്റൂൾ ഒക്കൾട്ട് ബ്ലഡ്, അൾട്രാസൗണ്ട് അബ്ഡോമൻ, യൂറോളജി സംബന്ധമായ യൂറിൻ റൂട്ടീൻ അനാലിസിസ്, പിഎസ്എ, അൾട്രാസൗണ്ട് അബ്ഡോമൻ ആൻഡ് പെൽവിസ്,
ഹെഡ് ആൻഡ് നെക്ക് സംബന്ധമായി ഇഎൻടി എൻഡോസ്കോപ്പി, യുഎസ്ജി നെക്ക്, സ്വെല്ലിംഗ്സ് സംബന്ധമായ അൾട്രാസൗണ്ട്, തൊറാസിക് സംബന്ധമായി ചെസ്റ്റ് എക്സ് - റേ അതിനോടൊപ്പം എല്ലാ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ പരിശോധനയും 999 രൂപ നിരക്കിലാണ് ലഭ്യമാക്കിയിട്ടുള്ളത്.
കൂടാതെ, ഡോക്ടറുടെ നിർദേശപ്രകാരം മറ്റു പരിശോധനകൾക്കും സർജറികൾക്കും 50 ശതമാനം നിരക്കിളവ് ലഭിക്കും. 24നു രാവിലെ ഒന്പതു മുതൽ മൂന്നുവരെയാണ് ക്യാന്പ്. രജിസ്ട്രേഷന് ഫോൺ: 99461 60000.