കോന്നി കരിയാട്ടം പോസ്റ്റർ പ്രകാശനം
1585085
Wednesday, August 20, 2025 3:58 AM IST
കോന്നി: കോന്നി കരിയാട്ടത്തിന്റെ പോസ്റ്റർ മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനു നൽകി പ്രകാശനം ചെയ്തു. കരിയാട്ടം മീഡിയ സെൽ ചെയർമാൻ കെ.ആർ.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു.
കെ.യു. ജനീഷ് കുമാർ എംഎൽഎ, പി.ജെ. അജയകുമാർ, ശ്യാം ലാൽ, കെ.മോഹന് കുമാർ, ആർ.ബി. രാജീവ് കുമാർ, ദീപ കുമാർ സന്തോഷ് കൊല്ലമ്പടി, രാജു നെടുവംപുറം, ബൈജു നരിയാപുരം, കെ.ജി. രാമചന്ദ്രൻ പിള്ള, സത്യാനന്ദ പണിക്കർ, ഏബ്രഹാം വാഴയിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. മോഹനൻ നായർ, എൻ. നവനീത്, പ്രീജ പി.നായർ, രജനി ജോഷി, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, തുളസി മണിയമ്മ, കൈപ്പട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
കോന്നിയുടെ ഓണനാളുകൾക്ക് ആഘോഷത്തിന്റെ പത്തു ദിനരാത്രങ്ങൾ സമ്മാനിച്ച് 30 മുതൽ സെപ്റ്റംബർ എട്ടു വരെ കോന്നി കെഎസ്ആർടിസി മൈതാനിയിലാണ് കരിയാട്ടം എക്സ്പോ നടക്കുന്നത്. സംസ്ഥാന ടൂറിസം, സംസ്കാരികം, വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെയും ഫോക്ലോർ അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി.