ഫോട്ടോ പ്രദർശനം
1585090
Wednesday, August 20, 2025 4:00 AM IST
കലഞ്ഞൂർ: കലഞ്ഞൂർ ഗവ. എൽപി സ്കൂൾ, കണ്ണാടി സാംസ്കാരിക വേദി, തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, നാഷണൽ സർവീസ് സ്കീം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.
പക്ഷിനിരീക്ഷകനും ഗ്രന്ഥകാരനുമായിരുന്ന ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികൾ എന്ന ഗ്രന്ഥത്തിലെ 267 പക്ഷികളുടെ ചിത്രങ്ങളടക്കം 300ലധികം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. പരിസ്ഥിതി പ്രവർത്തകൻ ഇ.പി. അനിൽ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർഥിയും പക്ഷി നിരീക്ഷകനുമായ പി.കെ. ഉത്തമൻ പരിസ്ഥിതിയും പക്ഷികളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ്, എസ്എംസി ചെയർ പേഴ്സൺ ആര്യ ഷിജു, വി. ശ്രീകാന്ത്, കെ. ഷാജഹാൻ, ജി. പ്രദീപ്, കെ.പി. ബിനിത, എസ്. സാജിത എന്നിവർ പ്രസംഗിച്ചു.