റെഡ് റിബണ്‍ ക്വിസ് മത്സരം: നേതാജി സ്കൂള്‍ ടീമിന് രണ്ടാംസ്ഥാനം
1585256
Thursday, August 21, 2025 3:56 AM IST
പത്തനംതിട്ട: അന്താരാഷ്ട്ര യുവജനദിനാചരണത്തോടനുബന്ധിച്ച് യുവജനങ്ങള്‍ക്കിടയില്‍ എച്ച്ഐവി, എയ്ഡ്സ് അവബോധം സൃഷ്ടിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും എയ്ഡ്സ് നിയന്ത്രണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ തൃശൂരില്‍ നടന്ന സംസ്ഥാനതല റെഡ് റിബണ്‍ ക്വിസ് മത്സരത്തില്‍ നേതാജി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥികളായ എ. ജി. മഹേശ്വർ, അഭിഷേക് പി നായര്‍ ടീം രണ്ടാം സ്ഥാനം നേടി.
ബ്ലോക്ക്തലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടിയാണ് ടീം സംസ്ഥാനതലത്തില്‍ ഈ നേട്ടം കൈവരിച്ചത്. മന്ത്രി ആര്. ബിന്ദു സമ്മാനങ്ങള്‍ വിതരണം ചെയ്തു.