യുദ്ധവിരുദ്ധ ആചരണം
1585253
Thursday, August 21, 2025 3:56 AM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജിൽ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയും പിജി ആൻഡ് റിസർച്ച് ഡിപാർട്ട്മെന്റ് ഓഫ് കെമിസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച ഹിരോഷിമ നാഗസാക്കി യുദ്ധവിരുദ്ധാചരണം നടത്തി. എക്കോ ഓഫ് ഹിരോഷിമ ആൻഡ് നാഗസാക്കി ഫോട്ടോ പ്രദർശനം ഡാൽട്ടൺ സ്ക്വയറിൽ കാതോലിക്കേറ്റ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സ്മിത സാറാ പടിയറ ഉദ്ഘാടനം ചെയ്തു.
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രഫ. പി.എൻ. തങ്കച്ചൻ യുദ്ധവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തു. കാതോലിക്കേറ്റ് കോളജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. സൈന ഹന്ന വർഗീസ് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോ -ഓർഡിനേറ്റർ ഡോ. സ്നേഹ ജോസ് സ്വാഗതവും ഡോ. സുമിത നന്ദിയും പറഞ്ഞു. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി പ്രവർത്തകരും കാതോലിക്കേറ്റ് കോളജ് വിദ്യാർഥികളുമായ പി. പ്രവിത, അമൽ പീറ്റർ, വർഷ വിജയൻ, പൂർവവിദ്യാർഥി എം. മിഥുൻ എന്നിവർ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.