മഹിളാ സാഹസ് യാത്രയ്ക്കു സ്വീകരണം നൽകി
1585087
Wednesday, August 20, 2025 3:58 AM IST
തിരുവല്ല: മഹിളാ കോൺഗ്രസ് പ്രസിഡന്റ് ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് യാത്രക്ക് പെരിങ്ങരയിൽ സ്വീകരണം നൽകി. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല യോഗം ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏലിയാമ്മ തോമസ് അധ്യക്ഷത വഹിച്ചു.
സംസ്കാരസാഹിതി സംസ്ഥാന സെക്രട്ടറി രാജേഷ് ചാത്തങ്കേരി മുഖ്യ പ്രഭാഷണം നടത്തി. മുൻ എംഎൽഎ മാലേത്ത് സരളാദേവി, ജില്ലാ പ്രസിഡന്റ് രജനിപ്രദീപ്, തിരുവല്ല ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഈപ്പൻ കുര്യൻ സെക്രട്ടറിമാരായ ലീലാ രാജൻ,
എലിസബത്ത് അബു, ആശാ തങ്കപ്പൻ, മിനിമോൾ ജോസ്, അരുന്ധതി അശോക്, മണ്ഡലം പ്രസിഡന്റ് ക്രിസ്റ്റോഫർ ഫിലിപ്പ്, ജേക്കബ് തോമസ് തെക്കേപുരക്കൽ, ജിജി ചാക്കോ പെരിങ്ങര, രാധാകൃഷ്ണ പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.