എംജിഒസിഎസ്എം യൂണിറ്റ് ഉദ്ഘാടനം
1585088
Wednesday, August 20, 2025 3:58 AM IST
കടമ്മനിട്ട: മൗണ്ട് സിയോൻ കോളജിലെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനം (എംജിഒസിഎസ്എം) യൂണിറ്റ് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത നിർവഹിച്ചു.
തിരുമുറ്റം സെന്റ് മേരീസ് പള്ളിയിൽ നടന്ന യോഗത്തിൽ മലങ്കര സഭ മനേജിംഗ് കമ്മിറ്റി അംഗം ഫാ. ഏബ്രഹാം ശാമുവേൽ അധ്യക്ഷത വഹിച്ചു. ഷാജി മഠത്തിലേത്ത്, ഫാ.സിബി, ഫാ.ജോജി ഫിലിപ്പ്, ഫാ. ഐവാൻ ജോസഫ്, റ്റിജു ഡേവിഡ്, വർക്കി, അലൻ ജോസ് എന്നിവർ പ്രസംഗിച്ചു.