മന്ദമരുതി-കക്കുടുമൺ റോഡുപണി വൈകിക്കുന്നതായി നാട്ടുകാർ
1585084
Wednesday, August 20, 2025 3:58 AM IST
മന്ദമരുതി: മന്ദമരുതി - കക്കുടുമൺ റോഡ് പണി അനന്തമായി വൈകിച്ച് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. ജനങ്ങളുടെ ദുരിതം കണ്ടു സഹികെട്ടാണ് കോൺഗ്രസ് സമരരംഗത്തേക്കു വന്നതെന്നും പണികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം തുടർന്നാൽ വീണ്ടും സമരങ്ങൾ സംഘടിപ്പിക്കേണ്ടി വരുമെന്നും മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി പറഞ്ഞു.
രണ്ടു വർഷം മുമ്പ് ആരംഭിച്ച പണികൾ പൂർത്തിയാകാത്തതു മൂലം റോഡിലൂടെ കാൽനട യാത്ര പോലും ദുഃസഹമായിരിക്കുന്നു. റോഡിന് ഫണ്ട് അനുവദിപ്പിച്ചുവെന്നു പറഞ്ഞ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച് അംഗീകാരം നേടാൻ ശ്രമിച്ച ഭരണകക്ഷി ഇപ്പോൾ റോഡിനെയും പ്രദേശവാസികളെയും മറന്ന മട്ടാണ്.
സിപിഎം ജില്ലാ സെക്രട്ടറിയായ മുൻ എംഎൽഎയുടെ കാലത്ത് 35 ലക്ഷം രൂപ മുടക്കി ഇട്ടിയപ്പാറയിൽ നിർമിച്ച അമിനിറ്റി സെന്റർ തുറന്നുനൽകാൻ തയാറാകണമെന്ന് പഴവങ്ങാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.