വീട് നിർമിച്ചുനല്‍കി
1585246
Thursday, August 21, 2025 3:42 AM IST
പുല്ലാട്: മലങ്കര ഓർത്തഡോക്സ് സഭയുടെ മല്ലപ്പള്ളി മാർ അന്തോണിയോസ് ദയറായുടെ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായി നിർമിച്ച ഭവനം പുല്ലാട് കുറവൻകുഴി ആന്താലിമണ്ണിൽ കൊച്ചുപറന്പിൽ കെ.എസ്. സജിനിക്ക് കൈമാറി. കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെനി രാജു കുഴിക്കാലയുടെ അഭ്യർഥനപ്രകാരമാണ് 7.5 ലക്ഷം രൂപ ചെലവില്‍ വീട് നിർമിച്ചുനല്‍കിയത്.
ദയറാ മാനേജർ ഫാ. കുര്യാക്കോസ് വര്‍ഗീസ് താക്കോൽദാനം നിർവഹിച്ചു. ഭവനനിർമാണത്തിന് ജിബിന്‍ ചാക്കോ വര്‍ഗീസ്, ബിജി കാനകാട്ട്, തോമസ് വര്‍ഗീസ്, കുന്നുംപുറത്ത്, റെനി രാജു കുഴിക്കാല എന്നിവര്‍ നേതൃത്വം നല്കി.