വൈദികരെ ആദരിച്ചു
1585089
Wednesday, August 20, 2025 3:59 AM IST
തിരുവല്ല: മലങ്കര കാത്തലിക് അസോസിയേഷൻ തിരുവല്ല മേഖലാ സമിതിയുടെ നേതൃത്വത്തിൽ മേഖല കൂട്ടായ്മയിലെ വൈദികരെ ആദരിച്ചു. തിരുവല്ല ശാന്തിനിലയം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് ബിജു ജോർജ് അധ്യക്ഷത വഹിച്ചു. മേഖല വികാരി ഫാ. മാത്യു പുനക്കുളം ഉദ്ഘാടനം ചെയ്തു.
വൈദിക ഉപദേഷ്ടാവ് ഫാ. മാത്യു വാഴയിൽ , ശാന്തിനിലയം ഡയറക്ടർ ഫാ. സന്തോഷ് അഴകത്ത്, ജനറൽ സെക്രട്ടറി ജോൺ മാമ്മൻ, എ.സി. റെജി, പി.സി. രാജു, ജെയ്മോൻ, പി.സി. ജോർജ്, മിനി ഡേവിഡ്, പുഷ്പ നൈനാൻ, വൽസമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.