അടച്ചിട്ടിരുന്ന വീട്ടിൽനിന്ന് സ്വർണവും പണവും അപഹരിച്ചതായി പരാതി
1585251
Thursday, August 21, 2025 3:56 AM IST
കുമ്പനാട്: അടച്ചിട്ടിരുന്ന വീട്ടിൽനിന്ന് സ്വർണവും പണവും അപഹരിച്ചു. 24 ലക്ഷം രൂപയുടെ സ്വർണവും 17,000 രൂപയും നഷ്ടപ്പെട്ടെന്നാണ് പരാതി. കുടുംബം വീട് അടച്ചുപൂട്ടി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോയപ്പോഴാണ് മോഷണം നടന്നതെന്ന് പറയുന്നു.
കുമ്പനാട് - കടപ്ര ഇവാഞ്ചലിക്കൽ പള്ളിക്കു സമീപം കിഴക്കേകുറ്റ് വീട്ടിൽ കെ.ആർ. അജിത് കുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നതെന്ന് പരാതി.
കഴിഞ്ഞ 18ന് അജിത്കുമാർ ഭാര്യ ഗീതാകുമാരി (50 )യെ അവരുടെ വീടായ കവിയൂരിലാക്കിയതിനു ശേഷം മകൻ ആദർശും ഒന്നിച്ച് ഗുരുവായൂരിൽ പോകുകയും ഇന്നലെ തിരികെ ഭാര്യയെ കവിയൂരിൽനിന്ന് കൂട്ടിക്കൊണ്ട് മുവരും വീട്ടിൽ വന്നപ്പോൾ വീട്ടിന്റെ മുൻവാതിൽ തുറന്നുകിടക്കുകയായിരുന്നു.
വീട്ടിൽ പരിശോധിച്ചപ്പോഴാണ് കവർച്ച നടത്തിയിരിക്കുന്നുവെന്ന് പറഞ്ഞ് കോയിപ്രം പോലിസിൽ പരാതി നൽകിയത്. പരാതിക്കാരിൽനിന്ന് മൊഴിയെടുത്തതിനുശേഷം ശാസ്ത്രീയ അന്വേഷണം ആരംഭിക്കുമെന്നും പോലീസ് പറഞ്ഞു.