ജില്ലാ സ്പെഷൽ സ്കൂൾ കലാമേള 25ന്
1585241
Thursday, August 21, 2025 3:42 AM IST
തിരുവല്ല: വൈഎംസിഎയുടെയും ജില്ലാ സ്പെഷൽ സ്കൂൾ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോ. കെ.ടി. വർഗീസ് മെമ്മോറിയൽ കലാമത്സരങ്ങൾ 25നു രാവിലെ പത്തിന് തിരുവല്ല വൈഎംസിഎ ഹാളിൽ ആരംഭിക്കും. മത്സരങ്ങളുടെ ഉദ്ഘാടനം മാത്യു ടി. തോമസ് എംഎൽഎ നിർവഹിക്കും. വൈഎംസിഎ പ്രസിഡന്റ് പ്രഫ. ഇ.വി.തോമസ് അധ്യക്ഷത വഹിക്കും.
ലളിതഗാനം, നാടോടി നൃത്തം, മോഹിനിയാട്ടം, ചിത്രരചന, പെയിന്റിംഗ്, ഉപകരണസംഗീതം, മിമിക്രി, ഫാൻസിഡ്രസ്, സംഘഗാനം, സംഘനൃത്തം, ദേശഭക്തിഗാനം തുടങ്ങിയ ഇനങ്ങളിൽ ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരം നടക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രത്തോടെ ഇന്നുതന്നെ പേരുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ. 94474 56027.