തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുടെ ഏജന്‍സിയായി: വിഷ്ണുനാഥ്
1585081
Wednesday, August 20, 2025 3:58 AM IST
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരട്ടത്താപ്പും പക്ഷ പാതവും രാജ്യത്തിന്റെ പ്രൗഢ പാരമ്പര്യത്തിന് അപമാനമുണ്ടാക്കിയതായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ അരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പൊതുജനത്തിനും യുവജനങ്ങളിലും രാഹുല്‍ ഗാന്ധിയുടെ സ്വീകര്യത വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യസമതി അംഗങ്ങളായ പ്രഫ. പി.ജെ. കുര്യന്, ഷാനിമോള്‍ ഉസ്മാന്, ജനറല്‍ സെക്രട്ടറിമാരായ എം.എം. നസീര്‍, പഴകുളം മധു തുടങ്ങിയവര്‍ പ്രസംഗിച്ചു.