ഓണാമൃതം 2025
1588026
Sunday, August 31, 2025 3:53 AM IST
പത്തനംതിട്ട: എൻഎസ്എസ് താലൂക്ക് യൂണിയന്റെയും വനിതാ യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഓണാമൃതം - 2025ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ആർ. ഹരിദാസ് ഇടത്തിട്ട നിർവഹിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി വി. ഷാബു ഓണ സന്ദേശം നൽകി. വനിതാ യൂണിയൻ പ്രസിഡന്റ് പി.സി. ശ്രീദേവി അധ്യക്ഷത വഹിച്ചു.
യൂണിയൻ വൈസ് പ്രസിഡന്റ് ഡി.അശോക് കുമാർ, ഇൻസ്പെക്ടർ ആർ. രാജേഷ് കുമാർ, യൂണിയൻ ഭാരവാഹികളായ ഗീതാ സുരേഷ്, എം.അജിത്ത്, ജി.കൃഷ്ണകുമാർ, രാജേന്ദ്രനാഥ് കമലം, അഖിലേഷ് കാര്യാട്ട്, മുരളീധരൻ നായർ, പി. എൻ. രഘൂത്തമൻ നായർ, വി.കെ. ബാലചന്ദ്രകുമാർ, ശശികുമാരൻനായർ, എം.ആർ. ശശിധരൻ നായർ,
എ.ആർ. രാജേഷ്, കലമാസനൻ കാര്യാട്ട്, ശ്രീജിത്ത് പ്രഭാകർ, വത്സലകുമാരി, വിജയലക്ഷ്മി കാരണവർ, ജഗദമ്മ ടീച്ചർ, അംബിഅമ്മ, ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.