ഫേസ് ഓഫ് തിരുവല്ല ഫൗണ്ടേഷൻ ഓണാഘോഷം
1588351
Monday, September 1, 2025 2:32 AM IST
തിരുവല്ല: ഫേസ് ഓഫ് തിരുവല്ല ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുടുംബസംഗമവും ഓണാഘോഷവും ചാരിറ്റി വിതരണവും ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഓണപ്പതാക ഉയർത്തി.
സാംസ്കാരിക സമ്മേളനവും ചാരിറ്റി വിതരണവും ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫേസ് ഓഫ് തിരുവല്ലയുടെ പേഷ്യന്റ് മൊബൈലിറ്റി സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ആർ. സനൽ കുമാർ അംഗങ്ങൾക്കുള്ള ആദരവും ഓണക്കിറ്റ് വിതരണവും നടത്തി.
പുഷ്പഗിരി മെഡിക്കൽ കോളജുമായി ചേർന്ന് ആരംഭിച്ച സാന്ത്വനം പദ്ധതിയുടെ (ജനറൽ മെഡിസിൻ വിഭാഗത്തിൽ ജനറൽ വാർഡിൽ അഡ്മിറ്റാകുന്ന രോഗികൾക്ക് മരുന്ന് ഉൾപ്പെടെ 600 രൂപ നിരക്കിൽ ചികിത്സ) ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ഏബ്രഹാം ജോർജ് പ്രസിഡന്റിനു നൽകി.
ഫേസ് ഓഫ് തിരുവല്ല ഫൗണ്ടേഷൻ അംഗങ്ങൾക്ക് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി ഹെൽത്ത് ചെക്ക് അപ്പ് കൂപ്പൺ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ഡെന്നീസ് ഏബ്രഹാം കൂപ്പണുകൾ ഫൗണ്ടേഷൻ സെക്രട്ടറി സിബി തോമസിന് കൈമാറി. മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ആശംസയർപ്പിച്ചു.