പ്രസ്ക്ലബിൽ ഓണാഘോഷം
1588613
Tuesday, September 2, 2025 3:02 AM IST
പത്തനംതിട്ട: പത്തനംതിട്ട പ്രസ്ക്ലബിൽ ഓണാഘോഷവും കുടുംബമേളയും നടന്നു. അത്തപ്പൂക്കളം ഒരുക്കി ദീപം തെളിച്ചുകൊണ്ടായിരുന്നു തുടക്കം. പത്തനംതിട്ട നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ ദീപം തെളിച്ചു.
മാധ്യമ പ്രവർത്തകരുടെ മക്കളിൽ ഉയർന്ന മാർക്കുനേടി വിജയിച്ചവർക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരം വിതരണം ചെയ്തു. ഓണസദ്യയുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ, ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, കേരള കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ പ്രഫ.ഡി.കെ. ജോൺ, മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ്, പത്തനംതിട്ട ഡിവൈഎസ്പി എസ്. ന്യൂമാൻ, ഡിസിസി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം, മൗണ്ട് സിയോൺ ഗ്രൂപ്പ് വൈസ് ചെയർമാൻ സാം ഏബ്രഹാം കലമണ്ണിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ, കേരള കോൺഗ്രസ് -എം ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബ്, കെയുഡബ്ല്യുജെ സംസ്ഥാന സമിതിയംഗം ബോബി ഏബ്രഹാം, പ്രസ്ക്ലബ് സെക്രട്ടറി ജി. വിശാഖൻ, വൈസ് പ്രസിഡന്റ് സി.കെ.അഭിലാൽ, ട്രഷറർ എസ്. ഷാജഹാൻ, ജോയിന്റ് സെക്രട്ടറി ബിനിയ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.