തിരുവല്ലയില്‍ കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച്
1588608
Tuesday, September 2, 2025 3:02 AM IST
തിരുവല്ല: തെരഞ്ഞെടുപ്പ് കമ്മീഷന് മോദി സര്‍ക്കാരിന്റെ ഏജന്റായി മാറിയതായി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍. ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ നടത്തുന്ന നൈറ്റ് മാര്‍ച്ചിന്റെ ജില്ലാതല ഉദ്ഘാടനം തിരുവല്ലയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരുവല്ല ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജി എം.മാത്യു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പന് കുര്യന് മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി എക്സിക്യൂട്ടീവ് അംഗം ആര്.ജയകുമാർ, മണ്ഡലം പ്രസിഡന്റുമാരായ ശ്രീജിത്ത് മുത്തൂർ, പി.എം. ഗിരീഷ് കുമാര്‍, രാജേഷ് മലയിൽ, ബിജിമോന്‍ ചാലാക്കേരി, കൊച്ചുമോള് പ്രദീപ്, റെജി മണലില്‍, ജേക്കബ് വര്‍ഗീസ്, ബിജു കാഞ്ഞിരത്തുംമൂട്ടിൽ, രാജന് തോമസ്, നെബു കോട്ടയ്ക്കൽ, പി.ജി. രംഗനാഥന്, ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.