ഇരവിപേരൂർ സെന്റ് ആൻസ് പള്ളിയുടെ നവതി ആഘോഷ സമാപനം
1588605
Tuesday, September 2, 2025 3:02 AM IST
ഇരവിപേരൂർ: വിശുദ്ധ അന്നായുടെ നാമത്തിലുള്ള മലങ്കര കത്തോലിക്കാ സഭയിലെ പ്രഥമ ഇടവകയായ ഇരവിപേരൂർ സെന്റ് ആൻസ് പള്ളിയുടെ ഒരു വർഷം നീണ്ട നവതി ആഘോഷ സമാപനവും തിരുനാളും ഒന്പതുവരെ നടക്കും.
ഇടവക തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. ഏബ്രഹാം കുളങ്ങര കൊടിയേറ്റി. അഞ്ചുവരെ രാവിലെ 6.45 ന് എട്ടുനോമ്പിനോടനുബന്ധിച്ച് വിശുദ്ധ കുർബാനയും, വൈകുന്നേരം ആറിന് പൊടിപ്പാറ കുരിശടിയിൽ മധ്യസ്ഥ പ്രാർഥനയും ഉണ്ടാകും. ആറിനു വൈകുന്നേരം 6.30ന് സന്ധ്യാ പ്രാർഥനയേ തുടർന്ന് ഫാ. മാത്യു പുത്തൻപീടികയിൽ തിരുനാൾ സന്ദേശം നൽകും. 7.15 ന് പൊടിപ്പാറ കുരിശടിയിൽ നിന്ന് ഇരവിപേരൂർ ജംഗ്ഷൻ വഴി പള്ളിയിലേക്ക് തിരുനാൾ റാസ.
ഏഴിനു രാവിലെ 8.30 ന് ആർച്ച്ബിഷപ് ഡോ. തോമസ് മാർ കൂറിലോസിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് നവതി സമ്മേളനവും.
മുതിർന്നവരെയും, വിവാഹ ജീവിതത്തിൽ 25,50 വർഷങ്ങൾ പൂർത്തിയാക്കിയവരെയും ആദരിക്കും. എട്ടിനു രാവിലെ എട്ടിന് വിശുദ്ധ കുർബാനയ്ക്ക് ഫാ. ഡോ. ജോസ് മരിയദാസ് പടിപ്പുരയ്ക്കൽ കാർമികത്വം വഹിയ്ക്കും. തുടർന്ന് നേർച്ച വിളമ്പ് . ഒന്പതിനു രാവിലെ 6.45 ന് ഫാ. ഡോ. വർഗീസ് മനയ്ക്കലേട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരിയിൽ ധൂപപ്രാർഥന.
1935 ജൂലൈ 26 നാണ് ഇരവിപേരൂരിൽ മലങ്കര കത്തോലിക്കാ ഇടവക ആരംഭിച്ചത്. പ്രഥമ ദേവാലയത്തിന്റെ ശിലാസ്ഥാപനവും,കൂദാശയും ആർച്ച് ബിഷപ് ഈവാനിയോസ് നിർവഹിച്ചു.