ജില്ലാ ആശുപത്രി ലക്ഷ്യ ലേബർ റൂം ഉദ്ഘാടനം ഇന്ന്
1588855
Wednesday, September 3, 2025 3:44 AM IST
കോഴഞ്ചേരി: ജില്ലാ ആശുപത്രിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.17 കോടി രൂപ ചെലവിൽ നവീകരിച്ച ലക്ഷ്യ ലേബര്‍ റൂം ആൻഡ് ഓപ്പറേഷന് തിയറ്റർ, മെഡിക്കേറ്റഡ് ഐ യൂണിറ്റ്, വയോജന വാര്‍ഡ് എന്നിവയുടെ ഉദ്ഘാടനവും, 3.5 കോടി രൂപ ചെലവു ചെയ്തു നിർമിക്കുന്ന ജില്ലാ ടിബി സെന്ററിന്റെ നിര്‍മാണോദ്ഘാടനവും ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിന് മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വളപ്പില്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും.
ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതു സമ്മേളനം വണ്ടിപ്പേട്ടയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. വിനായക് ഗോയല്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തും.
മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ജില്ലാ പഞ്ചതായത്ത് മുൻ പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്, ത്രിതല ജനപ്രതിനിധികളായ ആർ. അജയകുമാര്‍, ജെ. ഇന്ദിരാദേവി, ബീനാ പ്രഭ, സാലി ഫിലിപ്പ്, ജിജി മാത്യു, സി. കെ. ലതാകുമാരി, ബിജിലി പി. ഈശോ, ആശുപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് ശാമുവേല്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും.