രാഹുലിനെതിരേ ഉയർന്ന വിവാദ ഓഡിയോ സന്ദേശം സംശയാസ്പദമെന്ന് അടൂർ പ്രകാശ്
1588607
Tuesday, September 2, 2025 3:02 AM IST
പത്തനംതിട്ട: ഗര്‍ഭ ഛിദ്രത്തിനു നിര്‍ബന്ധിച്ചെന്ന ഓഡിയോ സന്ദേശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ആർട്ടിഫിഷൽ ഇന്റലിജൻസ് കാലഘട്ടത്തിൽ എന്തും ഏതു തരത്തിലും ഉണ്ടാക്കിയെടുക്കാന്‍ കഴിയും.
സിപിഐ വനിതാ നേതാവിന്റെ പ്രതികരണം ശ്രദ്ധേയമാണെന്നും അവരുടെ ഫേസ്ബുക്കിൽ പറയുന്ന കാര്യങ്ങൾ ഗൗരവമുള്ളതാണെന്നും അടൂർ പ്രകാശ് പറഞ്ഞു. പലരെയും ക്രൂശിക്കുന്നതുപോലെ രാഹുല്‍ മാങ്കൂട്ടത്തിലിനേയും ക്രൂശിക്കുന്നു. രാഹുല്‍ നിയമസഭയില്‍ വരരുതെന്ന് പറയാനുള്ള അവകാശം എം. വി. ഗോവിന്ദനും ഡിവൈഎഫ്ഐക്കും ഇല്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഇപ്പോഴും ഒരു പരാതി പോലും എവിടെയും ലഭിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.