കോ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ​ച്ച​ത്തു​രു​ത്ത് നി​ര്‍​മാ​ണോ​ദ്ഘാ​ട​നം പെ​രി​ഞ്ഞൊ​ട്ട​ക്ക​ല്‍ സി​എ​ഫ്ആ​ര്‍​ഡി കോ​ള​ജി​ല്‍ പ്ര​സി​ഡ​ന്‍റ് അ​നി സാ​ബു തോ​മ​സ് നി​ര്‍​വ​ഹി​ച്ചു. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ‌​ഴ്സ​ൺ തോ​മ​സ് കാ​ലാ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി പ്രാ​ദേ​ശി​ക ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഒ​രു ഏ​ക്ക​ര്‍ വി​സ്തൃ​തി​യി​ല്‍ പ​ച്ച​ത്തു​രു​ത്ത് നി​ര്‍​മി​ക്കു​ന്ന​ത്. ഔ​ഷ​ധ​സ​സ്യ​ത്തോ​ട്ടം, ഫ​ല​വൃ​ക്ഷ​ത്തോ​ട്ടം, ന​ക്ഷ​ത്ര വ​നം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 4.65 ല​ക്ഷം രൂ​പ​യി​ലാ​ണ് നി​ര്‍​മാ​ണം.

ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​അ​നി​ല്‍​കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ജി ഏ​ബ്ര​ഹാം, വാ​ര്‍​ഡ് മെം​ബ​ര്‍ ജി​ഷ ജ​യ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. സ​ജി​നി മോ​ൾ, തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗം എ​ൻ​ജി​നി​യ​ര്‍ കെ. ​വി. സ​വി​ത, സി​എ​ഫ്ആ​ര്‍​ഡി അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ജ​യ​ച​ന്ദ്ര​ൻ, കൃ​ഷി ഓ​ഫീ​സ​ര്‍ ലി​ജി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.