സഹകരണ ജീവനക്കാരോട് സർക്കാരിന് ചിറ്റമ്മനയം: സതീഷ് കൊച്ചുപറന്പിൽ
1588354
Monday, September 1, 2025 2:35 AM IST
പത്തനംതിട്ട: കേരളത്തിലെ സഹകരണ ജീവനക്കാരോട് സർക്കാർ തൊഴിലാളിവിരുദ്ധ നിലപാടും ചിറ്റമ്മനയവും സ്വീകരിക്കുന്നതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രാഥമിക സഹകരണ സംഘങ്ങളിലെയും ക്ഷീര, ഹൗസിംഗ് മേഖലയിലെ ജീവനക്കാർ അവഗണന നേരിടുന്നതായി സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബിജു തുമ്പമൺ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറിമാരായ സാമുവേൽ കിഴക്കുപുറം, ജി. രഘുനാഥ്, കെസിഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആക്കിനാട് രാജീവ്, അനിൽ തോമസ്, റെജി പി. സാം, അഖിൽ ഓമനക്കുട്ടൻ, എം.പി. രാജു, മനോജ് ചെറിയാൻ, ജി. പ്രമോദ്, സിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.