6.5 ലക്ഷം രൂപ അനുവദിച്ചു
1588864
Wednesday, September 3, 2025 4:02 AM IST
തിരുവല്ല: എംസി റോഡിലെ പന്നിക്കുഴി പാലത്തിന്റെ അടിയില്‍ നീരൊഴുക്കിനു തടസമായി നി ല്ക്കുന്ന കോണ്‍ക്രീറ്റ് മാലീന്യങ്ങള് നീക്കം ചെയ്യുന്നതിനും സംരക്ഷണഭിത്തി കെട്ടുന്നതിനുമായി 6.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിട്ടുള്ളതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു.
പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എന്‍ജിനിയറാണ് ഇതിനായി പണം അനുവദിച്ച് ഉത്തരവിട്ടത്. പാലത്തിന്റെ അടിഭാഗത്തായി ഉറഞ്ഞിരുന്ന കോണ്‍ക്രീറ്റ് നിക്ഷേപം തോടിന്റെ ഒഴുക്കിനെ ഈ ഭാഗത്ത് തടസപ്പെടുത്തുകയും തിരുവല്ല നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന്, 38 വാര്‍ഡുകളില്‍ മഴക്കാലത്ത് വെള്ളപ്പൊക്കവും തോടിന്റെ തീരത്തുള്ള വീടുകളില്‍നിന്ന് വെള്ളം ഇറങ്ങാത്ത സാഹചര്യവും സൃഷ്ടിച്ചിരുന്നു.
ജില്ലാ വികസന സമിതിയില്‍ എംഎല്‍എ നിരന്തരം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികളായത്.