യുവതിയുടെ പിത്താശയത്തിൽനിന്നു നീക്കിയത് 222 കല്ലുകൾ
1588856
Wednesday, September 3, 2025 3:44 AM IST
അടൂർ: ലൈഫ്ലൈൻ ആശുപത്രിയിൽ പത്തനംതിട്ട സ്വദേശിയായ നാല്പതുകാരി വീട്ടമ്മയുടെ പിത്താശയത്തിൽനിന്നും 222 കല്ലുകൾ ലാപ്രോസ്കോപ്പിക് കോളിസിസ്റ്റെക്ടമി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. വളരെ അപൂർവമായാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുകയെന്ന് ഡോക്ടർമാർ. ലൈഫ് ലൈൻ ജനറൽ ആൻഡ് ലാപ്രസ്കോപ്പി വിഭാഗം തലവൻ ഡോ. മാത്യൂസ് ജോണിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിനു മുമ്പേയാണ് ലൈഫ് ലൈനിൽ പരിശോധനകൾക്ക് എത്തുന്നത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്.
ഡോ. അജോ അച്ചൻകുഞ്ഞ്, ഡോ ഷീജ പി. വർഗീസ് , ഡോ. പി.എൻ. പ്യാരി, ഡോ. ഷഹനാ ഷാജി, ഡോ. കെ. എസ്. ലക്ഷ്മി ഭായി എന്നീ ഡോക്ടർമാരും,സിസ്റ്റർ ജ്യോതി രാജൻ, ടെക്നിഷൻമാരായ ഷിനു ഷാജി, വൈഷ്ണവി, ഷിജിൻ സാമുവേൽ, എന്നിവരും ഡോ മാത്യൂസ് ജോണിനെ ശസ്ത്രക്രിയയിൽ സഹായിച്ചു.