കരിയാട്ടം ചലച്ചിത്രമേള
1588604
Tuesday, September 2, 2025 3:02 AM IST
കോന്നി: കരിയാട്ടത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മുതൽ ചലച്ചിത്രമേള നടക്കും. കരിയാട്ടം സംഘാടക സമിതിയും ട്രാവൻകൂർ ഫിലിം സൊസൈറ്റിയുമായി ചേർന്നാണ് ചലച്ചിത്രമേള നടത്തുന്നത്.
ചലച്ചിത്രമേള കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ഫിലിം സൊസൈറ്റി പ്രസിഡന്റ് രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. വൈകുന്നേരം നാലിനു ചേരുന്ന സമാപന സമ്മേളനം പ്രശസ്ത ചലച്ചിത്ര താരം മദൻലാൽ ഉദ്ഘാടനം ചെയ്യും.