ഡോ. റോയ്സ് മല്ലശേരി വൈസ്മെൻ അന്തർദേശീയ സമിതി അംഗം
1588610
Tuesday, September 2, 2025 3:02 AM IST
പത്തനംതിട്ട: വൈസ്മെൻ ഇന്റർനാഷണലിന്റെ അന്തർദേശീയ സമിതി അംഗമായി ഇന്ത്യയിൽ നിന്നും ഡോ. റോയ്സ് മല്ലശേരി തെരഞ്ഞെടുക്കപ്പെട്ടു. ആഹാരം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഗ്രാമീണ തലത്തിൽ യുഎൻ പദ്ധതികൾ നടപ്പിലാക്കുന്ന വൈസ്മെൻ സമിതിയാണിത്.
വൈസ്മെൻ ആഗോള പ്രസിഡന്റ് അധ്യക്ഷനായ സമിതിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 10 പേർ അംഗങ്ങൾ ആണ്. വൈസ്മെൻ സെൻട്രൽ ട്രാവൻകൂർ റീജൺ മുൻ ലഫ്റ്റനന്റ് റീജിയണൽ ഡയറക്ടറും കോഴഞ്ചേരി സെന്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പലുമാണ് ഡോ. റോയ്സ് മല്ലശേരി.