മാർത്തോമ്മ സഭാ പ്രതിനിധി മണ്ഡലം നാളെ മുതൽ
1588347
Monday, September 1, 2025 2:32 AM IST
തിരുവല്ല: മലങ്കര മാർത്തോമ്മ സുറിയാനി സഭാ പ്രതിനിധി മണ്ഡലം നാളെ മുതൽ വ്യാഴംവരെ തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. നാളെ രാവിലെ പത്തിന് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ യോഗം ആരംഭിക്കും.
പ്രമുഖ സാഹിത്യകാരൻ പ്രഫ. എം. തോമസ് മാത്യു ധ്യാനപ്രസംഗം നടത്തും. സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അല്മായ ട്രസ്റ്റി ആൻസിൽ സഖറിയ കോമാട്ട് ബജറ്റും അവതരിപ്പിക്കും.
"ഞങ്ങൾ വിശ്വസിക്കുന്നു: നിഖ്യായുടെ കാലിക പ്രസക്തി' എന്നതാണ് പഠന വിഷയം. കൺവീനർ റവ. ഡോ. ജോൺ ഫിലിപ്പ് അട്ടത്തറയിൽ വിഷയാവതരണം നടത്തും. ഭരണഘടനാ ഭേദഗതികൾ, പ്രമേയങ്ങൾ തുടങ്ങിയവയുടെ അവതരണവും നടക്കും.
മൂന്നിന് 7.30 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ നേതൃത്വം നൽകും.