കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് യുവതിക്കു പരിക്ക്
1588865
Wednesday, September 3, 2025 4:03 AM IST
തിരുവല്ല : കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് പരിക്ക്. ചാത്തങ്കരി സ്വദേശിനിയായ മറിയാമ്മ (37) യ്ക്കാണ് പരിക്കേറ്റത്. തിരുവല്ല - കായംകുളം സംസ്ഥാനപാതയിലെ കാവുംഭാഗത്ത് ചൊവ്വാഴ്ച രാത്രി 7.30 ഓടെ ആയിരുന്നു അപകടം.
പൊടിയാടി ഭാഗത്തുനിന്നു വന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ മറിയാമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.