ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു
1588350
Monday, September 1, 2025 2:32 AM IST
പത്തനംതിട്ട: ഓണം സത്യസന്ധതയുള്ളതും സമാധാനമുള്ളതുമായ നല്ല നാളുകളെ അനുസ്മരിപ്പിക്കുന്നതാണെന്ന് മന്ത്രി വീണാ ജോർജ്. വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന ഓണക്കിറ്റ് വിതരണത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാൻ പി. കെ ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, പ്രസ് ക്ലബ് ഭാരവാഹികളായ ജി. വിശാഖൻ, ബിജു കുര്യൻ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എം. രാജ, മുനിസിപ്പൽ യൂണിറ്റ് വൈസ് പ്രസിഡന്റ് നവാസ് തനിമ, സക്കീർ ശാന്തി, അലങ്കാർ അഷറഫ്, സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.